Surprise Me!

സൗദിയിലെ അറസ്റ്റുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം | Oneindia Malayalam

2017-11-08 2 Dailymotion

Saudi Arabia News <br /> <br />അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൌദിയില്‍ നടക്കുന്നത്. രാജകുടുംബത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും അവരുടെ രഹസ്യ ഇടപാടുകളും പുറത്തുവരുന്നു. സല്‍മാന്‍ രാജാവിന്റെ അടുത്ത ബന്ധുക്കള്‍ സൗദിയില്‍ ഭരണം നടത്തുക മാത്രമല്ല ചെയ്യുന്നത്, ഭരണത്തിന്റെ മറവില്‍ വന്‍ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുക കൂടി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമൊക്കെ ചെയ്യുന്നതിന് സമാനമായ രീതിയാണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നതെന്ന് സൗദി പ്രതിരോധ വ്യവസായത്തെ കുറിച്ച് പഠിച്ച കാതറിന്‍ ഡിക്‌സണ്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. മിക്ക അറസ്റ്റുകളും സ്വന്തം താല്‍പ്പര്യത്തിനും രാഷ്ട്രീയ താല്‍പ്പര്യത്തിനും വേണ്ടയാണെന്നാണ് അവരുടെ നിഗമനം. <br />

Buy Now on CodeCanyon